കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അത് കളക്ടര്‍മാര്‍ ചെയ്‌തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട: കെ.സുരേന്ദ്രന്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അത് കളക്ടര്‍മാര്‍ ചെയ്‌തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അത് കളക്ടര്‍മാര്‍ ചെയ്‌തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട. സി.എ.എയുടെ പേരില്‍ എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുന്നു.

ആരുടേയും പൗരത്വം എടുത്ത് കളയാന്‍ വേണ്ടിയല്ല. നാല് വോട്ട് കിട്ടാന്‍ കബളിപ്പിക്കുന്നു. പിണറായി വിജയനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ എന്താണ് ചെയ്യാനുള്ളത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളത്തിലും ഇത് നടപ്പിലാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല. കൊല്ലത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് സി.എ.എ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സര്‍ക്കാര്‍ കാണിക്കുന്നത് വഞ്ചന. കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തില്‍.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനില്‍ അടക്കം മുസ്ലീം വിഭാഗം മതത്തിൻ്റെ പേരില്‍ പീഡനം നേരിടുന്നില്ല. സുരേഷ് ഗോപി പ്രചാരണത്തില്‍ ആള് കുറവെന്ന് അല്ല പറഞ്ഞതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

0Shares