
ഇത്തവണ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയും.കെ.പി.സി.സി പ്രസിഡന്റിന്‍റെ താല്‍ക്കാലിക ചുമതല കെ.സുധാകരന്‍ എം.പിക്ക് നല്‍കും.മത്സര രംഗത്തേക്ക് വരുന്ന ഡി.സി.സി പ്രസിഡന്റുമാരും സ്ഥാനം ഒഴിയും.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയിലോ കല്‍പ്പറ്റയിലോ മത്സരിക്കാനാണാ സാധ്യത. ഇടഞ്ഞു നിന്നവരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് താല്‍ക്കാലിക ചുമതല കെ.സുധാകരന്‍ എം.പിക്ക് നല്‍കുന്നത്. നിലവില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാണ് കെ.സുധാകരന്‍.
നേരത്തേ തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതൃത്വത്തിനെതിരെ കെ.സുധാകരന്‍ ആഞ്ഞടിച്ചിരുന്നു. ഇതോടൊപ്പം കാസര്‍കോട്, കണ്ണൂര്‍, വയനാട്. മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്മാരെയും മാറ്റും.
