കെ-സ്‌മാർട് പദ്ധതി പുതുവത്സര ദിനത്തിൽ ആരംഭിക്കും; രാജ്യത്ത് ആദ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

  • Post category:business / Kerala / news
  • Reading time:1 min read
You are currently viewing കെ-സ്‌മാർട് പദ്ധതി പുതുവത്സര ദിനത്തിൽ ആരംഭിക്കും; രാജ്യത്ത് ആദ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം: പുതുവത്സര ദിനത്തിൽ കെ-സ്‌മാർട് പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി ലഭിക്കും. രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവി വാഗ്‌ദാനങ്ങളായ വിദ്യാർത്ഥികളാണ് പ്രതിഷേധിച്ചത്.

ഗവർണർ ആക്രമിക്കപ്പെട്ടാൽ സംസ്ഥാനത്തെ പിരിച്ചുവിടുമെന്ന് മാധ്യമങ്ങൾ വാർത്ത നൽകി. അലുവ കഴിച്ചത് നല്ല കാര്യം. ക്രമസമാധാന നില ഭദ്രമെന്ന് ഗവർണർ ബോധ്യപ്പെടുത്തി. ഗവർണർക്ക് സുരക്ഷ ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലിസിനുണ്ട്. സുരക്ഷ ഒരുക്കേണ്ടത് സർക്കാരിൻ്റെ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം നവകേരള സദസിൻ്റെ ഭാഗമായുള്ള മന്ത്രിസഭയുടെ പര്യടനം കൊല്ലം ജില്ലയിൽ. കൊല്ലത്തെ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു. അതേസമയം നവകേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ചൊവാഴ്‌ച വീണ്ടും പരിഗണിച്ചു.

ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി സർക്കാർ ഉത്തരവ് തിങ്കളാഴ്‌ച സ്റ്റേ ചെയ്‌തിരുന്നു. പണം സമാഹരിക്കുന്നതിനും കണക്കിൽ പെടുത്തുന്നതിനും മാർഗ നിർദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് സ്റ്റേ. രസീത് ഉപയോഗിച്ച് പണം വാങ്ങില്ല, സ്വമേധയാ തന്നാൽ സ്വീകരിക്കും. പണമായിട്ട് പിരിക്കുന്നില്ലെന്നും സേവന സഹായങ്ങൾ മാത്രമാണ് സ്വീകരിക്കുന്നതെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

0Shares