
കാസർകോട് : ഹോട്ടൽ വ്യാപാരികളുടെ സംഘടനയായ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം ‘കെ. എച്ച്. ആർ.എ.ഭവൻ ” 2021 ജനുവരി ആറിന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുള്ള താജ് , സെക്രട്ടറി നാരായണ പൂജാരി, ട്രഷറർ രാജൻ കളകര എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആധുനിക രീതിയിലുള്ള ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടുന്ന 1500 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ‘കെ. എച്ച്. ആർ.എ.ഭവൻ ” രാവിലെ 11 മണിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മൊയ്തീൻകുട്ടി ഹാജിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തും. ആദ്യകാല ഹോട്ടൽ വ്യാപാരികളെ സംസ്ഥാന ട്രഷറർ കെ. പി ബാലകൃഷ്ണ പൊതുവാൾ ആദരിക്കും. ചടങ്ങിൽ സ്മരണികയുടെ പ്രകാശനം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ജി കെ പ്രകാശ് നിർവഹിക്കും അംഗങ്ങൾക്ക് കുറഞ്ഞ തുകയ്ക്ക് എച്ച്.പി.ഗ്യാസ് ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ടി എം .അബ്ദുൾ നസീർ നിർവഹിക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെറീഫ് ,വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവർ മുഖ്യ അതിഥികളായിരിക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ പി. ആർ ഉണ്ണികൃഷ്ണൻ , കെ.എച്ച്.അബ്ദുള്ള, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി. ബാവ, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഗസാലി , ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വിജയൻ തൃക്കരിപ്പൂർ, കാസർകോട് മുസിപ്പൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീനിവാസ ഭട്ട് എന്നിവർ സംസാരിക്കും.
ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ലാ താജ് അധ്യക്ഷത വഹിക്കും. സെക്രട്ടറി നാരായണൻ പൂജാരി സ്വാഗതവും ട്രഷറർ രാജൻ കളകര നന്ദിയും പറയും. പത്രസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഗസാലി , കാസർകോട് യൂണിറ്റ് പ്രസിഡണ്ട് ശ്രീനിവാസ ഭട്ട് , ഗുഢപ്പ എന്നിവരും സംബന്ധിച്ചു.
