Categories
കുന്നുപാറ മാക്കി പൊടിപ്പള്ളം റോഡ് മെക്കാഡം ടാർ ചെയ്യണം; സി.പി.ഐ.എം മാക്കി ബ്രാഞ്ച് സമ്മേളനത്തിൽ ആവശ്യം
Trending News






കാസറഗോഡ്: രാവണീശ്വരം കുന്നുപാറ മാക്കി പൊടിപ്പള്ളം റോഡ് മെക്കാഡം ടാർ ചെയ്യണമെന്ന് സി.പി.ഐ.എം മാക്കി ബ്രാഞ്ച് സമ്മേളനത്തിൽ അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം വി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.വി രാഘവൻ അധ്യക്ഷതവഹിച്ചു. പി.രവീന്ദ്രൻ കപ്പിൽ വളപ്പ് രക്തസാക്ഷി പ്രമേയവും, എം.സുനിത അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി അനീഷ് പി ദീപം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം പി. ദാമോദരൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാജേന്ദ്രൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം ബാലകൃഷ്ണൻ കെ.ശശി എന്നിവർ സംസാരിച്ചു. ആദ്യകാല പ്രവർത്തകൻ പി.തമ്പാൻ പാറമ്മൽ, മികച്ച കർഷകൻ കെ.വി. രാഘവൻ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സമ്മേളനത്തിൽ അനുമോദിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി പി.അനീഷ് ദീപത്തെ തെരഞ്ഞെടുത്തു.
Also Read

Sorry, there was a YouTube error.