
52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള അവാർഡ് രേവതി സ്വന്തമാക്കി. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടന്മാർ. ‘നായാട്ടി’ലെ പ്രകടനത്തിന് ജോജു ജോർജിനും ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനും ആണ് അവാർഡ്.
‘ഭൂതകാലം’ എന്ന സിനിമയിലെ പ്രകടനത്തിനാണ് രേവതി പുരസ്‌കാരത്തിന് അർഹയായത്. കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് മികച്ച ജനപ്രിയ ചിത്രം. മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇത്തവണത്തെ പ്രത്യേകത. പോയവർഷം 80ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇത്തവണ ജൂറിക്ക് മുന്നിലെത്തിയത് 142 ചിത്രങ്ങളാണ്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തിയെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തർ മിർസയായിരുന്നു ഇത്തവണത്തെ ജൂറി ചെയർമാൻ.
ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. കൃഷാന്ത് സംവിധാനം ചെയ്ത് ‘ആവാസവ്യൂഹമാണ് മികച്ച ചിത്രം മികച്ച രണ്ടാമത്തെ ചിത്രം -ചവിട്ട്, നിഷി ദ്ധോ, സ്വഭാവനടി – ഉണ്ണിമായ (ജോജി ), ജനപ്രിയ ചിത്രം – ഹൃദ്ദയം, നവാഗത സംവിധായകൻ കൃഷ്ണേന്ദു കലേഷ്, സംഗീത സംവിധായകൻ ഗാനങ്ങൾ ഹെഷം അബ്ദുൾ വഹാബ്, തിരക്കഥ – ശ്യാം പുഷ്കരൻ, ഛായാ ഗ്രാഹകൻ – മധു നീലകണ്ഠൻ, ഛായാ ഗ്രാഹകൻ – മധു നീലകണ്ഠൻ, മികച്ച ബാലതാരം ആൺ – മാസ്റ്റർ ആദിത്യൻ. മികച്ച ഗായകന്‍- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി) മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്), ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്, വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി), മേക്കപ്പ് അപ്പ് – രഞ്ജിത് അമ്പാടി – (ആർക്കറിയാം), ശബ്ദമിശ്രണം – ജസ്റ്റിൻ ജോസ് (മിന്നൽ മുരളി), സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി, കലാ സംവിധായകൻ- എവി ഗേകുൽദാസ്, എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ ( നായാട്ട്)
