കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറൽ കൗൺസിൽ യോഗം; ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറൽ കൗൺസിൽ യോഗം; ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസർകോട്: സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡണ്ട് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് കെ.ബി മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു.

എൻ.എ അബൂബക്കർ, യഹ്‌യ തളങ്കര, അബദുൽ കരീം കോളിയാട്, സിദ്ദീഖ് നദ്‌വി ചേരൂർ, ഹാഷിം ദാരിമി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിൻ്റടി, മൊയ്‌തീൻ കൊല്ലമ്പാടി, മജീദ് പട്ട് പ്രസംഗിച്ചു

ചെർക്കള വലിയ ജുമാഅത്ത് ഖത്തീബ് ഖലീൽ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഇൻചാർജ് കെ.ബി മുഹമ്മദ്‌ കുഞ്ഞി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും കണക്കും യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.

മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് മജീദ് ബാഖവി ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ (പ്രസിഡണ്ട്), എ.അബ്ദുൽ റഹ്‌മാൻ (ജനറൽ സെക്രട്ടറി), എൻ.എ അബൂബക്കർ ഹാജി (ട്രഷറർ), യഹ്‌യ തളങ്കര, അബ്ദുൽ കരീം കോളിയാട്, സി.എച്ച് മുഹമ്മദ്‌ കുഞ്ഞി ചായിൻ്റെടി, എം.അഹ്‌മദ്‌ മഖ്‌സൂദ് (വൈസ് പ്രസിഡണ്ട്), കെ.ബി മുഹമ്മദ്‌ കുഞ്ഞി, മജീദ് പട്‌ള, മാഹിൻ കേളോട്ട്, എം.എ.എച്ച് മഹ്‌മൂദ് (സെക്രട്ടറി) പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

0Shares