Categories
അസാപ്പിൽ തൊഴിൽ മേള 15ന്; 450 ഒഴിവുകൾ
Trending News


കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയും ലിങ്ക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള (മാർച്ച് 15 ശനിയാഴ്ച്ച) കാസർകോട് അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. 30ഇൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 450 ഇൽ പരം ഒഴിവുകൾ ഉണ്ട് . ജോബ്‌ഫെയ്‌റിനായി രജിസ്റ്റർ ചെയ്തവർ കൃത്യം 9.30നു തന്നെ എത്തിച്ചേരണം. ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർ രജിസ്റ്റർ ചെയ്യുവാൻ 8590159452 അല്ലെങ്കിൽ 9447326319 എന്ന നമ്പറിലേക്ക് JOBFAIR എന്ന് വാട്സാപ്പിൽ മെസ്സേജ് ചെയ്യുക. സ്പോട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. പങ്കെടുക്കാൻ വരുന്നവർ ഒന്നിൽ കൂടുതൽ ബയോഡാറ്റ കോപ്പികളും സർട്ടിഫിക്കറ്റ് കോപ്പികളും കയ്യിൽ കരുതുക.

Sorry, there was a YouTube error.