
കാസർകോട്: മൂല്ല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കലകളെ പ്രോത്സാഹനം കൊടുത്ത് പ്രബോധന വഴിയിൽ സജ്ജരായ സമൂഹത്തെ വാർത്തെടുക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മൂല്ല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കലകളുമായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തുന്ന മുസാബഖ അഭിനന്ദനാഹർമാണെന്നും, കാസർകോട് ജില്ലാ മുസാബഖ വിജയിപ്പിക്കാൻ കർമ്മരംഗത്ത് ഇറങ്ങണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.
കാസർകോട് ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ ജനുവരി 21,22,23 തീയ്യതികളിൽ കാസർകോട് മൊഗറിൽ സംഘടിപ്പിക്കുന്ന കലാമേളയുടെ പോസ്റ്റർ സ്വാഗത സംഘം ചെയർമാൻ അഡ്വക്കേറ്റ് പി.എ ഫൈസലിന് നൽകി പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹാശിം ദാരിമി ദേലംപാടി അധ്യക്ഷത വഹിച്ചു. അലി തങ്ങൾ കുമ്പോൽ, യു.എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ, അബ്ദുൽ സലാം ദാരിമി ആലംപാടി, സിദ്ദീഖ് നദ് വി ചേരൂർ, സി.കെ.കെ മാണിയൂർ, കല്ലട്ര അബ്ബാസ് ഹാജി, മൊയ്തു മൗലവി ചെർക്കള, ഹനീഫ് ഹുദവി ദേലംപാടി, ഹനീഫ് ദാരിമി കാസർകോട്, അശ്റഫ് ഫൈസി കിന്നിംഗാർ, അബ്ദുല്ല മൗലവി മങ്കര, സ്വാഗത സംഘം വർക്കിംഗ് കൺവീനർ പി.എസ് ഫസൽ, അബ്ബാസ് മൊഗർ, ശരീഫ് MS, ഖലീൽ ഹസനി മൊഗർ, പുത്തൂർ കുഞ്ഞഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
അശ്റഫ് മൗലവി മർദ്ദള നന്ദി പറഞ്ഞു.
