ഖത്തർ ലോകകപ്പ്: മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ അട്ടിമറി വിജയവുമായി ജപ്പാൻ

  • Post category:sports
  • Reading time:1 min read
You are currently viewing ഖത്തർ ലോകകപ്പ്: മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ അട്ടിമറി വിജയവുമായി ജപ്പാൻ

ലോകക്പ്പ് ഫുട്‌ബോളിൽ വീണ്ടും അട്ടിമറി ജയം. മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജപ്പാൻ തോൽപ്പിച്ചു. ആദ്യ പകുതിയിൽ ജർമ്മനി ഒരു ഗോളിന് മുന്നിലായിരുന്നു. ജര്‍മ്മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍.

ജര്‍മ്മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി. ജർമ്മൻ താരത്തെ ജപ്പാൻ ഗോൾകീപ്പർ പെനാൽറ്റി ബോക്‌സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് ഗോൾ പിറന്നത്. 33ാം മിനിറ്റിൽ ഗുണ്ടോഗനാണ് ടീമിനായി ആദ്യം ഗോൾ നേടിയത്.

മത്സരത്തിൻ്റെ 75ാം മിനിറ്റ് വരെ ലീഡ് നിലനിർത്താൻ ജർമ്മനിക്ക് സാധിക്കുകയും ചെയ്തു. രണ്ടാം പകുതിയിലാണ് ജപ്പാൻ രണ്ട് ഗോളുകളും പിറന്നത്. റിറ്റ്സു ഡോവാനാണ് ജപ്പാന് വേണ്ടി ആദ്യം ഗോൾ നേടിയത്. ടക്കുമോ അസാനോ 83ാം മിനിറ്റിൽ ടീമിനായി രണ്ടാം ഗോളും നേടി. നാല് തവണ ലോകകിരീടം നേടിയ ജർമ്മനിയെയാണ് ജപ്പാൻ പരാജയപ്പെടുത്തിയത്.

0Shares