പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിന് പിന്തുണ; കേരളത്തില്‍ ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ബസുകള്‍ ഓടില്ല

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിന് പിന്തുണ; കേരളത്തില്‍ ഞായറാഴ്ച  കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള  ബസുകള്‍ ഓടില്ല

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാരും ബസ് ഉടമകളും എത്തി. കെ.എസ്.ആര്‍.ടി.സി, മെട്രോ ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ അന്നേദിവസം നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. ഇതോടൊപ്പം ഞായറാഴ്ച സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 22ന് ഞായറാഴ്ചയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

0Shares