ബദിയടുക്ക ആശ്രയം വൃദ്ധസദനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ജനമൈത്രി പോലീസ് ബദിയടുക്കയും ട്രൂ ലൈഫ് കെയർ കാസർകോടും

  • Post category:health / local news
  • Reading time:1 min read
You are currently viewing ബദിയടുക്ക ആശ്രയം വൃദ്ധസദനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ജനമൈത്രി പോലീസ് ബദിയടുക്കയും ട്രൂ ലൈഫ് കെയർ കാസർകോടും

ബദിയടുക്ക: ജനമൈത്രി പോലീസിന്‍റെ സഹകണത്തോടെ ട്രൂ ലൈഫ് കെയർ കാസര്‍കോട്ബദിയടുക്ക കന്യപ്പാടി ആശ്രയം ആശ്രമത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ഡോ. അനൂപ് വാര്യർ രോഗികളെ പരിശോധിച്ച് ഉദ്ഘാടനം ചെയ്തു.

ഡിസ്ട്രിക്റ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറൊ എസ്.ഐ ലഥീഷ്, എ.എസ്.ഐ മുഹമ്മദ് ഷാഫി ജനമൈത്രി പോലീസുകാരായ അനൂപ്,മഹേഷ് ട്രൂ ലൈഫ് കെയർ കോർഡിനേറ്റർ അസ്ക്കർ കീഴൂർ,അഫീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കോവിഡ് കാലയളവിൽ ജനങ്ങൾ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. കൊറോണയെ ഭയന്ന് അത്യാവശ്യമായി ലഭിക്കേണ്ട ചികിത്സയും,മരുന്നുകളും മറ്റും നിസ്സഹായമായി ഒഴിവാക്കുകയാണ് പലരും.അത് മറ്റൊരു തരത്തിലുള്ള വിപത്തിലേക്കും നയിക്കുന്നു.

ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങൾ പാലിച്ചുകൊണ്ട് സുരക്ഷയെ പ്രധാനമായിക്കണ്ട് കൊണ്ട് ജനങ്ങളെ ആരോഗ്യ മേഖലയുമായി ബന്ധിപ്പിക്കുക എന്നതാണ് ട്രൂ ലൈഫ് കെയറിന്‍റെയും ജനമൈത്രി പോലീസിന്‍റെയും ലക്ഷ്യം.

0Shares