സ്വർണക്കടത്ത് കേസ്: ജനം ടി.വി മേധാവി അനിൽ നമ്പ്യാരെ 5 മണിക്കൂർ കസ്റ്റംസ് ചോദ്യം ചെയ്തു; ക്‌ളീൻ ചിറ്റ് നല്‍കിയില്ല; വീണ്ടും വിളിപ്പിക്കാന്‍ സാധ്യത

  • Post category:news
  • Reading time:1 min read
You are currently viewing സ്വർണക്കടത്ത് കേസ്: ജനം ടി.വി മേധാവി അനിൽ നമ്പ്യാരെ 5 മണിക്കൂർ കസ്റ്റംസ് ചോദ്യം ചെയ്തു; ക്‌ളീൻ ചിറ്റ് നല്‍കിയില്ല; വീണ്ടും വിളിപ്പിക്കാന്‍ സാധ്യത

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ജനം ടി.വി കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ 5 മണിക്കൂർ ചോദ്യം ചെയ്തു. ഇയാൾക്ക് ക്‌ളീൻ ചിറ്റ് കിട്ടിയില്ലെന്നും ഇനിയും വിളിപ്പിച്ചെക്കും എന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അനിലിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.

സ്വർണക്കടത്ത് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പ്രതി സ്വപ്ന സുരേഷുമായി അനിൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന്‍റെ രേഖകൾ നേരത്തേ പുറത്തുവന്നതാണ്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് നിർദേശിച്ചുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു.

മൂന്ന് പേജിൽ അനിലിന്‍റെ പേര് കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്ന പരാമർശിച്ചിട്ടുള്ളത്. സൂര്യാ ടി.വിയിൽ ജോലി ചെയ്യുമ്പോൾ അന്ന് മന്ത്രിയായിരുന്ന കെ. വി തോമസിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലും അനിൽ നമ്പ്യാർ പ്രതിയായിരുന്നു.

0Shares