മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളിൽ ആനക്കൊമ്പിന്‍റെ ചിത്രങ്ങൾ; മോൻസന്‍റെ വീട്ടിൽ വനം വകുപ്പിന്‍റെ പരിശോധന

  • Post category:news
  • Reading time:1 min read
You are currently viewing മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളിൽ ആനക്കൊമ്പിന്‍റെ ചിത്രങ്ങൾ; മോൻസന്‍റെ വീട്ടിൽ വനം വകുപ്പിന്‍റെ പരിശോധന

മോൻസൻ മാവുങ്കലിന്‍റെ വീട്ടിൽ വനംവകുപ്പ് പരിശോധന. മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളിൽ ആനക്കൊമ്പിന്‍റെ ചിത്രങ്ങൾ കണ്ടതിന് പിന്നാലെയാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വകുപ്പുകൾ ഇവിടെ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന മോൻസന്‍റെ പുരാവസ്തു ശേഖരത്തിൽ രണ്ട് ആനക്കൊമ്പുകളുടെ ചിത്രം പുറത്തുവന്നിരുന്നു.

ആ ദൃശ്യങ്ങളുടെ ഭാഗമായാണ് വനം വകുപ്പ് പ്രാഥമിക പരിശോധന നടത്തുന്നത്. ഈ ആനക്കൊമ്പ് യഥാർഥമാണോ അങ്ങനെയെങ്കിൽ എവിടെ നിന്നാണ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങൾ അറിയുകയാണ് പരിശോധനയുടെ ലക്ഷ്യം. കൂടാതെ ആനക്കൊമ്പിന് പുറമേ മറ്റേതെങ്കിലും വന്യമൃഗങ്ങളുടെ കൊമ്പുകളും ശേഖരത്തിലുണ്ടോ എന്നറിയുകയും പരിശോധനയുടെ ലക്ഷ്യമാണ്.

0Shares