
മക്ക: മസ്‌ജിദുൽ ഹറാമില്‍ ഇഅ്തികാഫിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഞായറാഴ്‌ച മുതല്‍ ആരംഭിക്കുന്ന രജിസ്ട്രേഷൻ നിശ്ചിത ആളുകളുടെ എണ്ണം പൂർത്തിയാകുന്നത് വരെയാണ്.
മസ്‌ജിദുകൾ ഹറാമിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിൻ്റെ ആവശ്യകത അതോറിറ്റി ഊന്നിപ്പറഞ്ഞു.

അപേക്ഷകരുടെ പ്രായം 18 വയസ്സില്‍ കുറവായിരിക്കരുത്. റമദാൻ 20 മുതലാണ് ഇഅ്തികാഫിന് ആയുള്ള പ്രവേശനം ആരംഭിക്കുക.
https://eservices.gph.gov.sa/Permessions/PermHome/SqlVisitIndex/ എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താനാകുമെന്നും അതോറിറ്റി പറഞ്ഞു.
