വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ നടത്തുക സർക്കാരിന്‍റെ ജോലിയല്ല, വ്യാപകമായ സ്വകാര്യവത്കരണത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ നടത്തുക സർക്കാരിന്‍റെ ജോലിയല്ല, വ്യാപകമായ സ്വകാര്യവത്കരണത്തിന്  ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

രാജ്യത്ത് വ്യാപക സ്വകാര്യവത്കരണത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം. സ്വകാര്യവത്കരണത്തിലൂടെ ലഭിക്കുന്ന പണം പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ നടത്തുക സർക്കാർ ജോലി അല്ല. സർക്കാരിന്‍റെ ഉത്തരവാദിത്തം ക്ഷേമ പദ്ധതികൾ നടപ്പാക്കുക എന്നതാണ്.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിവിധങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. അവയെല്ലാം പ്രവർത്തിക്കുന്നത് പൊതുജനത്തിന്‍റെ നികുതി പണം കൊണ്ടാണ്. ഇവ നടത്തികൊണ്ടുപോകൽ വലിയ ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി ” നാല് പ്രധാനമേഖലകൾ ഒഴികെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുകയാണ് സർക്കാറിന്‍റെ നയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

0Shares