ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനം; 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതി, പൂർണ്ണ വിജയമെന്ന് ഐ.എസ്.ആർ.ഒ

You are currently viewing ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനം; 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതി, പൂർണ്ണ വിജയമെന്ന് ഐ.എസ്.ആർ.ഒ

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐ.എസ്.ആർ.ഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ (വി.എസ്‌.എസ്‌.സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്.

ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിക്കുന്നതെന്നും ഇതിൽ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.

ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായും ഇത് ഉപയോഗിക്കാൻ കഴിയും.

പുതുവർഷ ദിനത്തിൽ പി.എസ്.എൽ.വി സി- 58 എക്സ്പോ സാറ്റ് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്‍റെ അവസാന ഭാഗത്ത് പി.ഒ.ഇ.എം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡൂളിലാണ് 10 ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്.

ഇതിൽ രണ്ടെണ്ണം വി.എസ്‌.എസ്‌.സി ആണ് നിർമിച്ചത്. അതിൽ ഒന്നാണ് എഫ്.സി.പി.എസ്. ഇതാണ് വിജയകരമായതായി ഐ.എസ്.ആർ.ഒ അറിയിച്ചത്.

0Shares