
ടെഹ്‌റാൻ: സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖത്തരി കമ്പനിയുടെ കീഴിലുള്ള വാർത്താ ചാനലായ “അൽ അറബിയയുടെ” ടെഹ്‌റാൻ ഓഫീസിന് നേരെ ഇസ്രായേൽ ആക്രമണം. ഇറാനിലെ ടെഹ്റാനിൽ സ്ഥിതി ചെയ്യുന്ന വാർത്താ ചാനലിനെ ലക്ഷ്യമാക്കി ഇസ്രായേൽ തൊടുത്ത മിസൈൽ ടെഹ്റാനിലെ “അൽ അറബിയുടെ” ഓഫീസും സ്റ്റുഡിയോയും സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ പതിക്കുകയായിരുന്നു. ഞായാറാഴ്ച നടന്ന വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ പ്രകാരം 10 പേർക്ക് പരിക്കേറ്റു. എത്രപേർക്ക് ജീവൻ നഷ്ടമായി എന്നതിൽ വ്യക്തതയില്ല. എന്നാൽ ചാനലിൻ്റെ ടെഹ്റാനിൽ നിന്നുള്ള സംപ്രേക്ഷണം നിലച്ചു. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്. റോഡിലേക്ക് തെറിച്ചുവീണ അവശിഷ്ട്ടങ്ങളാണ് യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുന്നത്. സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. മാധ്യമ സ്ഥാപനങ്ങളെ ആക്രമിച്ച് ഇറാൻ അനുകൂല വാർത്തകൾ പുറത്ത് വരാത്ത വിധം ഇറാനിൽ ഭരണകൂട അട്ടിമറിക്കാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ശ്രമങ്ങൾ നടത്തുന്നത്.
