കേരളം നീങ്ങുന്നത് മദ്യക്ഷാമത്തിലേക്കോ?; ബെവ്‍കോയിലേക്കുള്ള മദ്യ വിതരണം വെട്ടിക്കുറച്ചു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളം നീങ്ങുന്നത്  മദ്യക്ഷാമത്തിലേക്കോ?; ബെവ്‍കോയിലേക്കുള്ള മദ്യ വിതരണം വെട്ടിക്കുറച്ചു

ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യ വിതരണം വിതരണക്കാര്‍ വെട്ടിക്കുറച്ചതിനാല്‍ വരുന്ന ആഴ്ചകളില്‍ കേരളം മദ്യക്ഷാമം നേരിട്ടേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ വിതരണം ഇതിനകം തന്നെ കുറഞ്ഞെന്നും മറ്റുള്ളവയ്ക്കും ഉടന്‍ ക്ഷാമം നേരിടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രതിസന്ധി ഒഴിവാക്കാന്‍ വില കൂട്ടുകയോ നികുതി ഇളവുകള്‍ നല്‍കുകയോ പോലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.ലഹരിപാനീയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിൻ്റെ വില കൂടിയിരുന്നു. അതിനാല്‍ മദ്യത്തിൻ്റെ വിലയും കൂട്ടണമെന്നാണ് വിതരണക്കാര്‍ പറയുന്നത്.

കരിമ്പിൽ നിന്നോ ധാന്യങ്ങളില്‍ നിന്നോ ആണ് എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കുന്നത്. സമീപ മാസങ്ങളില്‍ ഇതിന് നാല്‍പതു ശതമാനം വില വര്‍ധനയുണ്ടായതായി വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.വിതരണക്കാരുടെ പ്രതിനിധികള്‍ എക്സൈസ് മന്ത്രി എം. ബി രാജേഷുമായി അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. സംഭരണവില വര്‍ധിപ്പിക്കുകയോ നികുതിയിളവ് നല്‍കുകയോ പോലുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം

0Shares