അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ഇൻ്റെൺഷിപ്പ് ചെയ്യാം; മാസത്തിൽ 14500/- രൂപ നേടാം

You are currently viewing അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ഇൻ്റെൺഷിപ്പ് ചെയ്യാം; മാസത്തിൽ 14500/- രൂപ നേടാം

കാസർകോട്: അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഇൻസ്റ്റിട്യൂട്ടിൽ ഗ്രാജുവേറ്റ് ഇൻ്റേൺ തസ്‌തികയിലേക്ക് ഡിഗ്രി യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 12,500 രൂപ സ്റ്റൈപ്പണ്ട് ലഭിക്കും. കൂടാതെ 2,000 രൂപ യാത്രാ ബത്തയും ലഭിക്കും.

അംഗീകൃത സർവകലാശാലയിലെ ഏതെങ്കിലും ബിരുദ യോഗ്യതയാണ് വേണ്ടത്. (Qualification- Any degree from a recognized university)

അപേക്ഷിക്കേണ്ട അവസാന തീയതി 25.05.2024, 5.00 PM.
സന്ദർശിക്കുക: https://asapkerala.gov.in/job/notification-for-the-post-of-graduate-interns/
കൂടുതൽ വിവരങ്ങൾക്ക്: 09947132963

0Shares