അന്താരാഷ്ട്ര വന ദിനാചരണം; കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം നിർവഹിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing അന്താരാഷ്ട്ര വന ദിനാചരണം; കലക്ടർ  ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം നിർവഹിച്ചു

കാസർകോട്: വനം -വന്യജീവി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മാർച്ച് 21 ന് അന്താരാഷ്ട്ര വ ന ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. കാസർകോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം നിർവഹിച്ചു. വനമിത്ര അവാർഡ് നേടിയ കൃഷ്ണപ്രസാദിന്കോഴിക്കോട് റീജീയൻ ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തിഅവാർഡ് നൽകി.

അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.ബിജു അധ്യക്ഷനായി. ചടങ്ങിൽ കാസർക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാർ, ബ്രാൻഡ് അംബാസിഡർ അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു. ഭീമൻ ആമയെ പറ്റി ആരുഷിജയിനും കടലാമ സംരക്ഷണത്തെ കുറിച്ച് പ്രവീൺ മാസ്റ്ററും പക്ഷി സംരക്ഷണത്തെ കുറിച്ച് പക്ഷിശാസ്ത്രജ്ഞൻ രാജു കിടൂരും നഗരപ്രകൃതിസംരക്ഷണത്തെ കുറിച്ച് ഡോ . ഗോപിനാഥനും സംസാരിച്ചു. പ്രകൃതിസംരക്ഷണത്തെ കുറിച്ച് ഡോ :ഗോപാലനും സംസാരിച്ചു.

0Shares