
രാജ്യത്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രവർത്തനങ്ങൾ വിലക്കണമെന്ന് റഷ്യൻ പാർലമെന്റ് സ്പീക്കർ വ്യാസെസ്ലാവ് വോലോദിന്‍.റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് , അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ നിരോധിക്കാനുള്ള നിർദ്ദേശവുമായി വ്യാസെസ്ലാവ് വോലോദിന്‍ രംഗത്തെത്തിയത്.

ക്രിമിനല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കോടതിയെ പിന്തുണക്കുന്നവരെയും സഹായം നല്‍കുന്നവരെയും ശിക്ഷിക്കുന്നതിനും നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 17നാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. യുക്രെയ്നില്‍നിന്ന് റഷ്യയിലേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയാണ് വാറന്‍റ്.
