ഏതെങ്കിലും ബിരുദമുണ്ടോ; ഇൻ്റെലിജൻസ് ബ്യൂറോയുടെ ഭാഗമാകാൻ സുവര്‍ണാവസരം, 995 ഒഴിവ്

You are currently viewing ഏതെങ്കിലും ബിരുദമുണ്ടോ; ഇൻ്റെലിജൻസ് ബ്യൂറോയുടെ ഭാഗമാകാൻ സുവര്‍ണാവസരം, 995 ഒഴിവ്

ഇൻ്റെലിജൻസ് ബ്യൂറോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. അസിസ്റ്റണ്ട് സെൻട്രല്‍ ഇൻ്റെലിജൻസ് ഓഫീസര്‍ (എ.സി.ഐ.ഒ) ഗ്രേഡ്- 2 എക്‌സിക്യൂട്ടീവ് തസ്‌തികകളില്‍ 995 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

നവംബര്‍ 25 മുതല്‍ അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്
mha.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലായിക്കും നിയമനം. 18നും 27നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബര്‍ 15-ാണ് അവസാന തീയതി.

44900 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. പരമാവധി 1,42,400 രൂപവരെ പ്രതിമാസ ശമ്പളം ലഭിക്കും. ഡിയര്‍നസ് അലവൻസ് (ഡി എ), പ്രത്യേക സുരക്ഷാ അലവൻസ് (എസ്.എസ്.എ), ഹൗസ് റെണ്ട് അലവൻസ് (എച്ച്‌.ആര്‍.എ), ട്രാൻസ്പോര്‍ട്ട് അലവൻസ് (ടി.എ) തുടങ്ങിയ ആനുകൂല്യങ്ങളും കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്‌ ലഭിക്കും.

0Shares