പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അവകാശലംഘന നോട്ടീസ്

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അവകാശലംഘന നോട്ടീസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അവകാശലംഘന നോട്ടീസ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സി.പി.എം എം.എൽ.എ ഐ.ബി സതീഷാണ് സ്പീക്കർക്ക് നോട്ടിസ് നൽകിയത്.

പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയതിന് പിന്നാലെ രമേശ് ചെന്നിത്തല നടത്തിയ പരാമർശം വിവാദമായിരുന്നു. സ്പീക്കർ രാഷ്ട്രീയം കളിക്കുന്നുവെന്നും സ്പീക്കർ മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന പാവ മാത്രമാണ് എന്നതടക്കമുള്ള പരാമർശങ്ങളാണ് രമേശ് ചെന്നിത്തല നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ നോട്ടീസ് നൽകിയത്.

0Shares