
ബേത്തൂർപാറ/ കാസർകോട്: സർക്കാർ സ്കൂളുകൾ മികവിൻ്റെ പാതയിലാണെന്നും ഗ്രാമീണ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് സർക്കാർ തലത്തിൽ നടപ്പിലാക്കുന്നതെന്നും അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എൽ.എ. ബേത്തൂർപാറ ഗൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷയായി. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, ജില്ലാ പഞ്ചായത്തംഗം സരിത എസ്.എൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സവിതദാമോദരൻ, ഗ്രാമപഞ്ചായത്തംഗം ലക്ഷ്മികൃഷ്ണൻ, പി.ടി.എ പ്രസിഡണ്ട് എ.മണികണ്ഠൻ, പ്രധാനാധ്യാപിക റിനി തോമസ്, എസ്.എം.സി ചെയർമാൻ കെ.മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ പി.വി ശശി സ്വാഗതം പറഞ്ഞു. അധ്യാപകനായ കെ.ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

