
കൊവിഡ്-19 തരംഗത്തിന്‍റെ സൂചനകള്‍ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും വരുന്ന സാഹചര്യത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.

സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ആര്‍.ടി.പി.സി.ആര്‍ എടുക്കണം. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കും ഇത് ബാധകമാണ്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ആരംഭിച്ചതായുള്ള സൂചനകള്‍ വന്ന സാഹചര്യത്തിലാണ് കേരളവും നടപടികള്‍ കടുപ്പിക്കുന്നത്.തിരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൊവിഡ്-19 ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കേരളം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
