ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു; 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

  • Post category:national / news
  • Reading time:1 min read
You are currently viewing ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു; 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ എക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്ക് പ്രകാരം ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമായി ഉയര്‍ന്നു.16 മാസത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

എട്ട് ശതമാനമായിരുന്നു കഴിഞ്ഞ മാസത്തെ നിരക്ക്. ഡിസംബറില്‍ നാഗരിക മേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനവും ഗ്രാമീണ മേഖലയില്‍ 7.55 ശതമാനവുമാണ്. നവംബറില്‍ ഇത് യഥാക്രമം 7.55 ശതമാനവും, 7.44 ശതമാനവുമായിരുന്നു. ഹരിയാനയിലെ ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 37.4 ശതമാനമാണ്. രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഇത് യഥാക്രമം 28.5, 20.8 ശതമാനമാണ്.

തൊഴിലില്ലായ്മ നിരക്കിലെ ഈ വര്‍ധനവ് കരുതുന്നത്ര മോശമല്ലെന്ന് സി.എം.ഐ.ഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു. കാരണം, തൊഴില്‍പങ്കാളിത്ത നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 40.48% ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 12 മാസത്തിനിടെയുള്ള കൂടിയ നിരക്കാണിത്.ഡിസംബറില്‍ 37.1 ശതമാനത്തിന്റെ വര്‍ധനവാണ് തൊഴിലില്ലായ്മ നിരക്കിലുണ്ടായത്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നിരക്കാണിതെന്നും മഹേഷ് വ്യാസ് വ്യക്തമാക്കി.

0Shares