അര്‍ജന്റീനയുടെ സൂപ്പര്‍താരമായ ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി

  • Post category:news / sports
  • Reading time:1 min read
You are currently viewing അര്‍ജന്റീനയുടെ സൂപ്പര്‍താരമായ ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി

ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ മറികടന്നു സുനില്‍ ഛേത്രി. തിങ്കളാഴ്ച ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഛേത്രി ഇരട്ടഗോള്‍ നേടിയതോടെ താരത്തിന്‍റെ പേരില്‍ 74 ഗോളുകളായി.

ഇപ്പോഴും ഫുട്‌ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 103 ഗോളുകളാണു റൊണാള്‍ഡോയുടെ പേരിലുള്ളത്. നേരത്തെ പട്ടികയില്‍ മെസിക്കൊപ്പം മൂന്നാമതായിരുന്നു ഛേത്രി.

ഇരുവര്‍ക്കും 72 ഗോളുകളായിരുന്നു. 73 ഗോളുകള്‍ നേടിയ യു.എ.ഇ.യുടെ അലി മക്ബൂത്തായിരുന്നു രണ്ടാമത്. തിങ്കളാഴ്ചത്തെ മത്സരത്തോടെ മക്ബൂത്തിനേയും ഛേത്രി പിന്നിലാക്കി.

0Shares