കാറിൽ എത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ് നടത്തി; ബസ് കാത്തുനിന്ന ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണ അന്ത്യം

You are currently viewing കാറിൽ എത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ് നടത്തി; ബസ് കാത്തുനിന്ന ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണ അന്ത്യം

ഒട്ടാവ: കാനഡയിൽ വെടിവെപ്പിനിടെ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണ അന്ത്യം. ആക്രമികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വെടിവെപ്പുണ്ടായി. അതിനിടെ സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് അബദ്ധത്തിൽ വെടിയേറ്റു എന്നാണ് വിവരം. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ എന്ന 21 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലേ മൊഹാക്ക് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ഹർസിമ്രത്. കാറിൽ വന്ന രണ്ട് സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ് നടത്തി രക്ഷപെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. സംഭവ സ്ഥലത്ത് പൊലീസ് എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ഹർസിമ്രതിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ആക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

0Shares