
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഈ മാസം 31 വരെ യാത്രാ ട്രെയിനുകൾ സര്‍വ്വീസ് നടത്തില്ലെന്ന് റെയിൽവെ. ഇന്ന് അർദ്ധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. നിലവിൽ ഏതാനും ചില സബർബൻ ട്രെയിനുകളാണ് ഇന്ന് സർവീസ് നടത്തുന്നത്.

കൊൽക്കത്ത മെട്രോ ട്രെയിനുകളും ഓടുന്നുണ്ട്. എന്നാൽ ഇന്ന് അർദ്ധരാത്രിയോടെ ഇവ ഉൾപ്പെടെ രാജ്യത്തെ എല്ലാ സർവീസുകളും നിർത്തിവയ്ക്കുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളും ഈ മാസം അവസാനം വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
