ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീല ക്യാമ്പ് നടക്കുക ദുബായില്‍; തീരുമാനവുമായി ബി.സി.സി.ഐ എപ്പെക്സ് കൗണ്‍സില്‍ യോഗം

  • Post category:sports
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ  പരിശീല ക്യാമ്പ് നടക്കുക ദുബായില്‍;  തീരുമാനവുമായി ബി.സി.സി.ഐ എപ്പെക്സ് കൗണ്‍സില്‍ യോഗം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലന ക്യാമ്പ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ എപ്പെക്സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ദുബായിക്ക് പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ടെങ്കിലും രാജ്യത്തു കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ ഇവിടം സുരക്ഷിതമല്ലെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍.

ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങി കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ടീമിന് പരിശീലന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചിരിക്കുന്നത്. ഇതിനു മുമ്പ് 2009ലും 2014ലുമാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്.

0Shares