ഇന്ത്യയിലെ ലോക്​ഡൗണ്‍ നീട്ടാന്‍ സാധ്യത; ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് വിവിധ സംസ്ഥാനങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിലെ ലോക്​ഡൗണ്‍ നീട്ടാന്‍ സാധ്യത; ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് വിവിധ സംസ്ഥാനങ്ങള്‍

കോവിഡ്​ 19 വൈറസ്​ ബാധയെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്​ഡൗണ്‍ നീട്ടിയേക്കും. ലോക്​ഡൗണ്‍ നീട്ടണമെന്ന്​ വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക്​ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ്​ സൂചന. ഇതിനൊപ്പം ഐ.സി.എം.ആര്‍ അടക്കമുള്ള ഏജന്‍സികളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും തീരുമാനം.

ലോകത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണ്​. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ലോക്​ഡൗണ്‍ നീട്ടുന്നതില്‍ തീരുമാനമെടുക്കുമെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കര്‍ പറഞ്ഞിരുന്നു. ലോക്​ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച്‌​ പഠിക്കാന്‍ വിവിധ കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ടെന്നും പ്രകാശ് ​ജാവ്ദേക്കര്‍ വ്യക്​തമാക്കിയിരുന്നു.

തെലങ്കാന, മഹാരാഷ്​ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്​ഡൗണ്‍ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്​. ഏപ്രില്‍ 14നാണ്​ കോവിഡ്​ വൈറസ്​ ബാധയെ തുടര്‍ന്ന്​ രാജ്യത്ത്​ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്​ഡൗണ്‍ തീരുന്നത്​.

0Shares