മലയാളി തിളക്കം; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് റിലേയിൽ ഏഷ്യൻ റെക്കോർഡിൽ ഇന്ത്യ ഫൈനലിൽ

  • Post category:national / news / sports
  • Reading time:1 min read
You are currently viewing മലയാളി തിളക്കം; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് റിലേയിൽ ഏഷ്യൻ റെക്കോർഡിൽ ഇന്ത്യ ഫൈനലിൽ

ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4x 400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോഡ് സമയം കുറിച്ച് ഇന്ത്യ ഫൈനലിൽ. മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹിയ എന്നീ മലയാളി താരങ്ങളും രാജേഷ് രമേശും അടങ്ങുന്ന ടീമാണ് അഭിമാന ​നേട്ടം സ്വന്തമാക്കിയത്.

​രണ്ട് മിനിറ്റും 59.05 സെക്കണ്ടും സമയത്തിൽ ഓടിയെത്തിയാണ് ഇന്ത്യ റെക്കോഡ് ഭേദിച്ചത്. 2:58.47 സെക്കണ്ടിൽ ഓടിയെത്തിയ അമേരിക്കയാണ് ഹീറ്റ്സിൽ ഒന്നാമതെത്തിയത്.

ബ്രിട്ടൻ, ബോട്സ്വാന, ജമൈക, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ് എന്നിവയാണ് ഫൈനലിലെത്തിയ മറ്റു ടീമുകൾ.

ഈ സീസണിലെ ഇന്ത്യൻ റിലേ ടീമിൻ്റെ ഏറ്റവും നല്ല സമയം 3:1.30 ആയിരുന്നു. ഒന്നാമത്തെ ഹീറ്റിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്‌തത് 2:59.05 എന്ന ഏഷ്യൻ റെക്കോഡ‍് സമയത്തിലാണ്. ഇതോടെ ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഒരു മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം. നേരത്തെ ഏഷ്യൻ റെക്കോഡ് ജപ്പാൻ്റെ പേരിലായിരുന്നു. 2:59.51 എന്ന അവരുടെ സമയമാണ് പഴങ്കഥയായത്.

0Shares