ഇന്ത്യ- ചൈന യുദ്ധം തുടങ്ങിയാൽ എന്ത് സംഭവിക്കും; 1962ല്‍ ഇന്ത്യ ചൈനയോട് തോറ്റ യുദ്ധത്തിൻ്റെ അതേ അവസ്ഥയല്ല ഇന്ന്; അറിയുക ഇന്ത്യയുടെ കരുത്തും ചൈനയുടെ ആണവ ശക്തിയും

You are currently viewing ഇന്ത്യ- ചൈന യുദ്ധം തുടങ്ങിയാൽ എന്ത് സംഭവിക്കും; 1962ല്‍ ഇന്ത്യ ചൈനയോട് തോറ്റ യുദ്ധത്തിൻ്റെ അതേ അവസ്ഥയല്ല ഇന്ന്; അറിയുക ഇന്ത്യയുടെ കരുത്തും ചൈനയുടെ ആണവ ശക്തിയും

ന്യൂഡല്‍ഹി: കര, വ്യോമ, നാവിക സേനയുടെ എണ്ണത്തിൽ ചൈന തന്നെയാണ് ഇന്ന് മുന്നില്‍. എന്നാൽ ഇന്ത്യന്‍ സൈന്യം ഒട്ടും പിറകിലല്ല. 23 ലക്ഷം സൈനികരാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. പ്രതിരോധച്ചെലവിൻ്റെ കാര്യത്തില്‍ ചൈന ഏറെ മുന്നിലാണ് – 261.1 ബില്യന്‍ ഡോളര്‍. ഇന്ത്യയുടേത് 71.1 ബില്യന്‍ ഡോളര്‍. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങള്‍ ചൈനയ്ക്കുള്ളപ്പോള്‍ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രം. റോക്കറ്റ് പ്രൊജക്ടേഴ്‌സിൻ്റെ കാര്യത്തിലും സ്ഥിതി ഭിന്നമില്ല. ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും.

ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകലുകളും 2,955 പോര്‍ വിമാനങ്ങളും ഉള്ളപ്പോള്‍ നമുക്കുള്ളത് 295 യുദ്ധക്കപ്പലുകളും 2,102 വിമാനങ്ങളും മാത്രം.1962ല്‍ ഇന്ത്യ ചൈനയോട് തോറ്റ യുദ്ധത്തിൻ്റെ അതേ അവസ്ഥയല്ല ഇന്ന് ഇന്ത്യ. ഇരു രാജ്യങ്ങളും ആണവ ശക്തികളാണ്. കര, വ്യോമ, നാവിക സേനയുടെ എണ്ണക്കൂടുതല്‍ വെച്ച്‌ നോക്കുമ്പോള്‍ ചൈനീസ് സൈന്യം ഇന്ത്യയേക്കാള്‍ മുന്നിലാണെങ്കിലും ഇപ്പോഴും ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ല. കാരണം ലോകത്തിലെ ഏറ്റവും കരുത്തുള്ള മിസൈല്‍ സംവിധാനങ്ങള്‍ ഉള്ള ആണവ ശക്തിയാണ് ഇന്ത്യ.

16,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ കൃത്യമായി എത്താന്‍ കഴിയുന്ന സൂര്യയെന്ന ഭൂഖണ്ഡാന്തര മിസൈലാണ് ഇന്ത്യയുടെ തുറുപ്പു ചീട്ട്. അഗ്‌നി 5നും താണ്ടാന്‍ കഴിയും 6000 കിലോമീറ്റര്‍ പരിധി. ന്യൂഡല്‍ഹിയില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള ദൂരം വെറും 3766 കിലോ മീറ്റാണ്. അതായത് അഗ്നി മിസൈല്‍ മാത്രം വെച്ച്‌ ഇന്ത്യക്ക് ബെയ്ജിങ്ങിനെ അഗ്നിക്കിരയാക്കാന്‍ കഴിയുമെന്ന് ചുരുക്കം. ഇത് ചൈനക്കും നന്നായി അറിയാം. അവര്‍ക്കും അതി ശക്തമായ മിസൈലുകള്‍ കൈവശമുണ്ട്.

ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകൾക്ക് പുറമെ ഒരു വിമാനവാഹിനി കപ്പലും 51 വന്‍കിട പോര്‍ കപ്പലുകളുമുണ്ട്. 35 നശീകരണ കപ്പൽ, 35 കോര്‍വെറ്റ് പോര്‍ക്കപ്പലുകൾ, 68 മുങ്ങിക്കപ്പലുകൾ, 220 പട്രോള്‍ ബോട്ടുകൾ, 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോര്‍വെറ്റ് പോര്‍കപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോള്‍ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.

ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 വരും. 1271 പോര്‍ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാന്‍സ്‌പോര്‍ട്ടറുകളും 352 റെയ്ഡര്‍ എയര്‍ ക്രാഫ്റ്റുകളുമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളില്‍ 206 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്. ഇന്ത്യന്‍ വ്യോമസേനയിലെ വിമാനങ്ങളുടെ എണ്ണം 2102 വരും. ഇതില്‍ 676 എണ്ണം പോര്‍ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാന്‍സ്‌പോര്‍ട്ടറുകളും 323 റെയ്ഡര്‍ എയര്‍ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതില്‍ 16 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് സേനയ്ക്ക് സര്‍വീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ എണ്ണം 507 എണ്ണവും ഇന്ത്യയുടേത് 346 ആണ്. ചൈനീസ് വ്യോമശക്തി പൂര്‍ണമായി ഇന്ത്യക്കെതിരെ വിന്യസിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

ശക്തമായ ആക്രമണം നടത്തണമെങ്കില്‍ അതിര്‍ത്തിയില്‍നിന്ന് കുറഞ്ഞത് 300 കിലോമീറ്റര്‍ അകലെയെങ്കിലും യുദ്ധവിമാനങ്ങള്‍ വിന്യസിക്കണം. ചൈയ്ക്ക് യുദ്ധവിമാനങ്ങള്‍ ടിബറ്റിലോ സമീപത്തോ മാത്രമേ വിന്യസിക്കാനാവൂ. ഈ മേഖലയില്‍ അതിനുള്ള സൗകര്യം പരിമിതമായത്‌ ചൈനയ്ക്ക് തിരിച്ചടിയാകും. ടിബറ്റില്‍ അഞ്ച് എയര്‍ഫീല്‍ഡുകളും സിങ്ചിയാങ്ങില്‍ രണ്ടെണ്ണവുമാണ് ചൈനയ്ക്കുള്ളത്. കൂടുതല്‍ എയര്‍ഫീല്‍ഡുകള്‍ ടിബറ്റില്‍ സജ്ജമാക്കുകയാണ് ചൈന. ഈ എയര്‍ഫീല്‍ഡുകള്‍ തമ്മിലുള്ള ദൂരക്കൂടുതലും ചൈനയെ വലയ്ക്കുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

0Shares