ആസാദി ഉദ്യാന്‍ ഒരുക്കിയും സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വാതന്ത്ര്യദിനാഘോഷം

  • Post category:local news
  • Reading time:1 min read
You are currently viewing ആസാദി ഉദ്യാന്‍ ഒരുക്കിയും സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വാതന്ത്ര്യദിനാഘോഷം

കാസർകോട്: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷീകാഘോഷത്തിൻ്റെ ഭാഗമായി എഴുപത്തിയഞ്ച് അലങ്കാര ചെടികളും ഔഷധ ചെടികളും ഉള്‍പ്പെടുത്തി ആസാദി ആസാദി ഉദ്യാന്‍ (സ്വാതന്ത്ര്യത്തിൻ്റെ പൂന്തോട്ടം) ഒരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സ്വാതന്ത്ര്യ സമരസേനാനി ക്യാപ്റ്റന്‍ കെ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് പൂച്ചെടി നട്ട് പൂന്തോട്ടം ഉദ്ഘാടനം ചെയ്തു.

ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ സ്വാതന്ത്ര്യ സ്മൃതി സ്മരണിക പി.ആര്‍ ചേമ്പറില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രകാശനം ചെയ്തു. ഡിജിറ്റല്‍ രൂപത്തിലുള്ള സ്മരണിക വായനക്കാര്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കും.

സ്വാതന്ത്ര്യസമരകാലത്തെ കാസര്‍കോട് ജില്ലയുടെ സംഭാവനകള്‍, ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളുടെ പൂര്‍ണ്ണ വിവരങ്ങള്‍, വിവിധ സമരങ്ങള്‍, സംഭവങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചതാണ് സ്മരണിക. വിദ്യാര്‍ഥികള്‍ക്ക് പഠനഗ്രന്ഥം എന്ന നിലയിലും ഉപയോഗപ്പെടുത്താന്‍ കഴിയും വിധമാണ് സ്മരണിക തയ്യാറാക്കിയത്.

ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ അധ്യക്ഷനായി. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു സ്വാതന്ത്ര്യ സമരസേനാനി ക്യാപ്റ്റന്‍ കെ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ ആദരിച്ചു. ക്യാപ്റ്റന്‍ കെ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ.കെ.പി.ജയരാജന്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, സംസ്ഥാന പരിസ്ഥിതി കൗണ്‍സില്‍ ഉപദേശക സമിതി അംഗം പ്രൊഫ.വി.ഗോപിനാഥന്‍, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി.ദില്‍ന സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ ജി.എന്‍.പ്രദീപ് നന്ദിയും പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

0Shares