വൈദ്യുതി നിരക്ക് കൂട്ടി കെ.എസ്.ഇ.ബിയുടെ ക്രിസ്‌മസ്‌ ന്യൂ ഇയർ സമ്മാനം; ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിരക്ക് ബാധകം; ജനം പൊറുതിമുട്ടും..

  • Post category:business / Kerala / news
  • Reading time:1 min read
You are currently viewing വൈദ്യുതി നിരക്ക് കൂട്ടി കെ.എസ്.ഇ.ബിയുടെ ക്രിസ്‌മസ്‌ ന്യൂ ഇയർ സമ്മാനം; ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിരക്ക് ബാധകം; ജനം പൊറുതിമുട്ടും..

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി കെ.എസ്.ഇ.ബിയുടെ ക്രിസ്‌മസ്‌ ന്യൂ ഇയർ സമ്മാനം. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെ.എസ്ഇ.ബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും എന്നാണ് മറ്റൊരു തീരുമാനം. വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്ഇ.ബിയുടെ നിരക്ക് വര്‍ധന.

0Shares