കാസര്‍കോട് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ദ്ധനവ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

  • Post category:health / local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ദ്ധനവ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: ജില്ലയിലെ കോവിഡ് -19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ഒരാഴ്ച സംസ്ഥാന നിരക്കിനേക്കാളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി രാംദാസ് അറിയിച്ചു.

ജില്ലയില്‍ നിലവില്‍ ശരാശരി 100 പേരെ കോവിഡ് -19 ന് ടെസ്റ്റിന് വിധേയമാക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിക്കുന്നുണ്ട്. ഈ നിരക്ക് കുറച്ച് കൊണ്ട് വരാന്‍ സാധിച്ചില്ലെങ്കില്‍ ജില്ലയില്‍ കോവിഡ് -19 വ്യാപനത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡി. എം. ഒ പറഞ്ഞു.

0Shares