ചർച്ചയിൽ ഇത് പോലുളള സംഭവങ്ങൾ സാധാരണമാണ്; നികേഷിനെ വേട്ടയാടരുത്; എല്ലാം മറക്കാം: കെ. സുധാകരൻ

  • Post category:news
  • Reading time:2 mins read
You are currently viewing ചർച്ചയിൽ ഇത് പോലുളള സംഭവങ്ങൾ സാധാരണമാണ്; നികേഷിനെ വേട്ടയാടരുത്; എല്ലാം മറക്കാം: കെ. സുധാകരൻ

റിപ്പോർട്ടർ ടി.വിയുടെ ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തകൻ നികേഷ് കുമാർ നടത്തിയ വിവാദപരാമർശത്തിൽ പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. നികേഷിനെതിരെ പ്രതികാരബുദ്ധിയോടെ നീങ്ങുന്നത് ശരിയല്ലെന്ന് സുധാകരൻ പറഞ്ഞു. ‘ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സ്വാഭാവികമാണ്,

അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല. അതുകൊണ്ട് എന്‍റെ പ്രിയപ്പെട്ടവരോട് ഞാൻ സ്നേഹപൂർവ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല,’ സുധാകരൻ പറഞ്ഞു.

ജാത്യാലുള്ളത് തൂത്താൽ പോകുമോ, താങ്കളുടെ നാവിൽ വരുന്നത് പറയാതിരിക്കാൻ താങ്കൾക്ക് കഴിയുമോ എന്നായിരുന്നു ചർച്ചയ്ക്കിടെ നികേഷിന്‍റെ പരാമർശം. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നുവന്നിരുന്നത്.

സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

പ്രിയമുള്ളവരെ,

റിപ്പോർട്ടർ ചാനലുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ ശ്രീ. നികേഷും ഞാനും തമ്മിൽ ഉണ്ടായ വാഗ്വാദം നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചർച്ചയിൽ ഇത് പോലുള്ള സംഭവങ്ങൾ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാൻ സാധിക്കുകയില്ല.

കുട്ടിക്കാലം മുതൽ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം. വി. ആറിന്‍റെ മകൻ, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും, കടപ്പാടും നമുക്ക് ഉണ്ട്. ആ സംവാദത്തിൽ ഞാൻ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാൻ മറന്നു. അതിനെ ഒരു പ്രതികാരവാ ഞ്ചയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീർക്കുന്ന സംഭവമായി അതിനെ മാറ്റരുത്.

ചാനൽ ചർച്ചകളിൽ ഇത് പോലുള്ള സംഭവങ്ങൾ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല. അത് കൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാൻ സ്നേഹപൂർവ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല.

ആ സംഭവം മനസ്സിൽ വെച്ച് ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എന്‍റെ പ്രിയപ്പെട്ടവരോട് ഞാൻ അപേക്ഷിക്കുന്നു, ദയവായി അത് ആവർത്തിക്കരുത്. അതിൽ നിന്ന് പിന്തിരിയണം. എന്‍റെ ഈ വാക്കുകൾ നിങ്ങൾ അനുസരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതൽ പിന്തിരിയണം. ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്പോൾ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉൾകൊള്ളാനും നമുക്ക് സാധിക്കണം.

0Shares