
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി കേരളത്തിൽ മോശം പ്രകടനമല്ല കാഴ്ചവച്ചതെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ. വോട്ട് വിഹിതത്തിൽ നേരിയ കുറവാണ് ഉണ്ടായത്.ആവശ്യമുള്ള സ്ഥലങ്ങളിൽ ബുത്ത് മുതൽ ഡി.സി.സി തലം വരെ പുനഃസംഘടനയുണ്ടാകുമെന്നും താരിഖ് പറഞ്ഞു

കോൺഗ്രസ് എം.പിമാരുമായും നേതാക്കളുമായി കൂടികാഴ്ച നടത്തിയിട്ടുണ്ട്. അവർ മുന്നോട്ട് വച്ച നിർദേശങ്ങൾ വരും ദിവസങ്ങളിൽ നടപ്പിലാക്കും. വീഴ്ചകൾ പരിഹരിക്കുമെന്നും നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ഇന്ന് തന്നെ തുടങ്ങുമെന്നും താരിഖ് അൻവർ പറഞ്ഞു.
