
ഓപ്പറേഷൻ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം. മുൻഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്ക്കെന്നും ഐ.എം.എ നിലപാട് വ്യക്തമാക്കി. ഓപ്പറേഷൻ തീയറ്ററില്‍ മുൻഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡണ്ട് ഡോ.സുല്‍ഫി നൂഹു പ്രതികരിച്ചു.
അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നല്‍കേണ്ടതെന്നും ഓപ്പറേഷൻ തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങാണ് എന്നും ഡോ.സുല്‍ഫി നൂഹു ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ജൂണ്‍ 26ന് ഓപ്പറേഷൻ തീയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ കത്ത് നല്‍കിയിരുന്നു.

2020 എം.ബി.ബി.എസ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ഈ വിഷയം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. ഹിജാബ് വിഷയത്തിൽ ഉന്നത തലത്തിൽ കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.
ഹിജാബ് ആവശ്യം കോളേജുകളിലെ പരീക്ഷ ഹാളുകളിൽ ആശുപത്രികളിലെ ഓപ്പറേഷൻ തീയറ്ററുകളിലും ഉന്നയിക്കുന്നത് സമാധാന അന്തരീക്ഷം കലുഷിതമാകാൻ ഇടയുണ്ടെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.
