
ഒരു മലയാളസിനിമയ്ക്ക് എക്കാലവും ലഭിക്കുന്ന ഏറ്റവും കൂടുതൽ ഷോകൾ സ്വന്തമാക്കി പ്രണവ് നായകനായ ഹൃദയം. ചെന്നൈയിൽ 12 ഷോകൾ കൂടിയാണ് ഹൃദയം സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചെന്നൈയിൽ ഒരു മോളിവുഡ് സിനിമയ്ക്ക് എക്കാലത്തെയും ഉയർന്ന ഒറ്റ ദിവസത്തെ ഷോ കൗണ്ട് ആണ് ഹൃദയത്തിന് ലഭിച്ചിരിക്കുന്നത്.

ഒരു ദിവസം ഹൃദയം സിനിമയ്ക്ക് ആകെ 75 ഷോകൾ ആണ് ചെന്നൈയിൽ ലഭിച്ചത്. മരക്കാറിന് 74 ഷോകളും കുറുപ്പിന് 46 ഷോകളും ആണ് ലഭിച്ചത്. അതേസമയം, കേരളത്തിലും ഹൃദയം സിനിമയ്ക്ക് കനത്ത ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യങ്ങൾക്കിടയിലും എക്സ്ട്രാ ഷോകളുമായി ഹൃദയം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
