
അഡല്‍ട്ട് സിനിമകള്‍ കാണാറുണ്ടോ എന്ന് ചോദ്യത്തിന് നടി അനാര്‍ക്കലി പറഞ്ഞ മറുപടിയാണ് വൈറലായി മാറിയിരിക്കുന്നത്. തൻ്റെ ചെറുപ്പകാലത്ത് അത്തരം സിനിമകള്‍ ഒരുപാട് കാണുമായിരുന്നു. അത് അത്ര വലിയ മോശം പ്രവര്‍ത്തിയായി താന്‍ കണ്ടിട്ടില്ല. അതൊക്കെ നമ്മള്‍ എല്ലാവരും അറിയേണ്ട കാര്യങ്ങളാണ് പിന്നെ എന്തിന് കള്ളം പറയണം അതുകൊണ്ട് തന്നെ താന്‍ അത്തരം സിനിമകള്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഇതാണ് താരം നല്‍കിയ ഉത്തരം.

നേരത്തെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനാര്‍ക്കലി രംഗത്ത് എത്തിയിരുന്നു. തനിക്ക് ഒരു പ്രണയം ഉണ്ട്, എന്നാല്‍ അത് വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ജോലി ചെയ്യുകയാണ് ഡല്‍ഹിയില്‍. ഇത്രയും ഒരുമിച്ചു പഠിച്ചവര്‍ ആണ്. ഒരേ പ്രായം ആണ്. പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കുക. കല്യാണം കഴിക്കാന്‍ ഒരു പ്രായം ആകുമ്പോള്‍ കഴിക്കുക.
അയാളിപ്പോള്‍ കേരളത്തില്‍ തന്നെയുണ്ട് വര്‍ക്ക് ഫ്രം ഹോം ആണ്. ഇടക്കൊക്കെ ഞങ്ങള്‍ കാണാറുണ്ട്. നമ്മള്‍ അങ്ങ് ഇന്ന സ്ഥലം എന്ന് പറഞ്ഞുകൊണ്ട് പോകാറില്ല. എവിടെയെങ്കിലും ഒക്കെ പോയി ചില്ല് ചെയ്യാറുണ്ട്. കാശ് ആര് കൊടുക്കും എന്ന ചോദ്യത്തിന് ഞാന്‍ കൊടുക്കും, അവന്‍ സമ്പാദിക്കാന്‍ വരുന്നേ ഉള്ളൂ. ഞാന്‍ സമ്പാദിച്ചു തുടങ്ങിയല്ലോ എന്ന് അനാര്‍ക്കലി പറഞ്ഞിരുന്നു.
