ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ കാസർകോട് ജില്ലാ സമ്മേളനവും ലോക മനുഷ്യാവകാശ ദിന സന്ദേശവും

  • Post category:local news
  • Reading time:1 min read
You are currently viewing ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ കാസർകോട് ജില്ലാ സമ്മേളനവും ലോക മനുഷ്യാവകാശ ദിന സന്ദേശവും

കാസർകോട്: ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ കാസർകോട് ജില്ലാ സമ്മേളനവും ലോക മനുഷ്യാവകാശ ദിന സന്ദേശവും സംഘടിപ്പിക്കുന്നു. ജില്ലാ സമ്മേളനം നാഷണല്‍ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഡിസംബര്‍ 10ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷനാകും.

റിട്ട.എസ്.പി, നാഷണല്‍ സെക്രട്ടറി കെ.വി സതീശന്‍, സംസ്ഥാന കമ്മറ്റി അംഗം ബഷീര്‍ വടകര തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ലോക മനുഷ്യാവകാശ ദിന സന്ദേശ ക്ലാസ് നടക്കും. സബ് ജഡ്ജ് എം. സുഹൈബ് ക്ലാസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊറോണ ഹെല്‍പ്പ് ഡസ്‌കിലെ ഉദ്യോഗസ്ഥരെയും അംഗ സംഘടനകളെയും ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് ആദരിക്കും.

തുടർന്ന് ഡി.വൈ.എസ്.പി മാരായ ബാബു പെരിങ്ങേത്ത്, എം.എ മാത്യു., അബ്ദുള്‍ റഹീം, സബ് ഇന്‍സ്‌പെക്ടർ നളിനാക്ഷന്‍, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ, മധു കാരക്കടവ്, പ്രവീണ്‍.എച്ച്.ആര്‍ തുടങ്ങിയവരെക്കൂടാതെ 18 അംഗസംഘടനകളെയും ആദരിക്കും.

നേരത്തെ കൊറോണ തുടക്കക്കാലം മുതല്‍ കേരളത്തില്‍ ഏറ്റവും രൂക്ഷമായി പിടിപെട്ട സമയം
കാസർകോട് ജില്ലയിൽ വിവിധ സംഘടനകളെ കോര്‍ത്തിണക്കിക്കൊണ്ട് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷൻ്റെ നേതൃത്വത്തില്‍ കോറോണ ഹെല്‍പ്പ് ടെസ്‌ക്ക് രൂപീകരിക്കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആളുകള്‍ അതില്‍ കണ്ണിയാകുകയും ചെയ്തിരുന്നു.

സമ്മേളന വിവരവും എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചയ്യുന്നതായും കോറോണ ഹെല്‍പ്പ് ഡെസ്‌ക്കിനുവേണ്ടി കൂക്കള്‍ ബാലകൃഷ്ണൻ, ഷാഫി ചെങ്കള, അജിത് സി.കളനാട്, ഹര്‍ഷാദ് പൊവ്വല്‍ എന്നിവർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

0Shares