
അനധികൃതമായി വീട്ടമ്മയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരെ അന്വേഷണം. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന് എതിരെയാണ് ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്.

മലപ്പുറം സ്വദേശിനിയുടെ ഫോണ്‍ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്നാണ് പരാതി.
കോടതി ഉത്തരവോടെയോ, അന്വേഷണത്തിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയോ മാത്രമേ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനാവൂ.
എന്നാല്‍ യുവതിയുടെ ഭര്‍ത്താവിൻ്റെ വാക്കാലുള്ള ആവശ്യപ്രകാരം എ.സി.പി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് പരാതി. കോഴിക്കോട് കമ്മിഷണറുടെ ശുപാര്‍ശ പ്രകാരമാണ് ഡി.ജി.പി അനില്‍കാന്ത് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്.
