ട്രഷറി സേവനങ്ങൾ കൂടുതൽ വേഗത്തിലായതായി ധനമന്ത്രി; ഹൊസ്ദുര്‍ഗ് സബ് ട്രഷറി പുതിയ കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു; കൂടുതൽ അറിയാം..

You are currently viewing ട്രഷറി സേവനങ്ങൾ കൂടുതൽ വേഗത്തിലായതായി ധനമന്ത്രി; ഹൊസ്ദുര്‍ഗ് സബ് ട്രഷറി പുതിയ കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു; കൂടുതൽ അറിയാം..

കാസറഗോഡ്: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടി.ഐ.ഡി.പി) ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൊസ്ദുര്‍ഗ് സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരുമാണ് ട്രഷറി വകുപ്പിനെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ട്രഷറിയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും മുതിര്‍ന്ന പൗരന്മാരാണെന്നത് പരിഗണിച്ച് അവര്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കണമെന്നും അവരുടെ ആവശ്യങ്ങള്‍ ഏറ്റവും ലളിതവും വേഗത്തിലുമാക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക വല്‍ക്കരണത്തിൻ്റെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് തുടങ്ങിയ വിവിധ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ട്രഷറി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട് നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച് ശിലാഫലകം അനാഛാദനം ചെയ്തു. ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സബിത ചൂരിക്കാട് എന്നിവര്‍ സംസാരിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം.പി ജാഫര്‍, എം. സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരിഫ്, എം. വിജയന്‍, നഗരസഭ കൗണ്‍സിലര്‍ പി.വി ചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സര്‍വീസ് സംഘടന പ്രതിനിധികൾ തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറി വകുപ്പ് ഡയറക്ടര്‍ വി.സാജന്‍ സ്വാഗതവും കാസര്‍കോട് ജില്ലാ ട്രഷറി ഓഫീസര്‍ എ.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

0Shares