
ഡിസംബർ 25ന് എല്ലാ വർഷവും ക്രിസ്മസ് വന്നെത്തുന്നു. 2023ൽ ഡിസംബർ 25 തിങ്കളാഴ്‌ചയാണ് ക്രിസ്മസ്. യേശു ക്രിസ്തുവിൻ്റെ ജനനത്തെ അടയാളപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്തുമസ്. ജോസഫിൻ്റെയും മേരിയുടെയും മകനായി ബെത്‌ലഹേമിലാണ് യേശു ജനിച്ചത്. ശാന്തിയുടേയും സമാധാനത്തിൻ്റെയും ആഘോഷമാണ് ക്രിസ്തുമസ്. സഹനത്തിൻ്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ യേശുദേവൻ്റെ തിരുപ്പിറവിയുടെ ഓർമ്മപ്പെടുത്തലാണ് ക്രിസ്മസ്. ഡിസംബർ 24 ഞായറാഴ്‌ച ക്രിസ്മസ് രാവ് ആഘോഷം.
ചരിത്രം ഇങ്ങനെ:
മാർച്ച് 25നാണ് താനൊരു പ്രത്യേക കുട്ടിക്ക് ജന്മം നൽകുമെന്ന് മദർ മേരി മനസ്സിലാക്കിയത്. ഒമ്പത് മാസങ്ങൾക്ക് ശേഷം ഡിസംബർ 25ന് യേശു ജനിച്ചു. എന്നിരുന്നാലും ഗ്രിഗോറിയൻ കലണ്ടർ അന്ന് നിലവിൽ ഇല്ലാത്തിനാൽ ഡിസംബർ 25നാണ് അദ്ദേഹം ജനിച്ചത് എന്നതിന് തെളിവില്ല.
പകരം, പുതിയ നിയമത്തിലെ വിശുദ്ധ ലൂക്കോസിൻ്റെയും വിശുദ്ധ മത്തായിയുടേയും സുവിശേഷത്തിലാണ് യേശു ക്രിസ്തുവിൻ്റെ ജനനകഥ. ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തിയും റോമൻ ചക്രവർത്തിയുമായ കോൺസ്റ്റണ്ടൻ്റെ ഭരണകാലത്താണ് എ.ഡി 336ൽ ക്രിസ്മസ് ആദ്യമായി ആഘോഷിച്ചത്. വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും വിശുദ്ധമായ ദിവസമാണ് ക്രിസ്മസ്.

കരോളും കേയ്ക്കുമൊക്കെയായി യേശുവിൻ്റെ ജന്മദിനം ആഘോഷിക്കുന്നു, സമ്മാനങ്ങൾ നൽകിയും സുഹൃത്തുക്കളെ സന്ദർശിച്ചും, പുൽക്കൂട് ഒരുക്കിയുമൊക്കെ ക്രസ്മസ് ദിനം ആഘോഷിക്കും. ക്രിസ്മസിന് മുമ്പ് തന്നെ നക്ഷത്രം തൂക്കിയിടും.
ക്രിസ്മസ് രാവിൽ കരോൾ ഗാനവും സമ്മാനങ്ങളുമായി സാന്താക്ലോസും എത്തും. എങ്ങും സന്തോഷവും ആഘോഷവും മാത്രം. നന്മയുടേയും സ്നേഹത്തിൻ്റെ ക്രിസ്മസ് ആഘോഷ വേളയിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസിക്കാം..
ഉണ്ണി യേശുവിൻ്റെ തിരുപ്പിറവിയിൽ താങ്കൾക്കും കുടുമബത്തിനും നന്മയും സ്നേഹവും ഐശ്വര്യവും ഉണ്ടാവട്ടേ… ഈ ക്രിസ്മസ്സിന് നന്മയും സ്നേഹവും നിങ്ങളിൽ വന്നുചേരട്ടെ. ക്രസ്മസ് പോലെയുള്ള നന്മനിറഞ്ഞ ദിവസത്തിൽ നിങ്ങളുടെ ജീവിതത്തിലും ഐശ്വര്യം വന്ന് ചേരട്ടെ, ഈ ലോകത്ത് എന്നും നന്മയുണ്ടാവട്ടേ വിശുദ്ധ ദിനത്തിൽ പരസ്‌പരം സ്നേഹത്താൽ ആശസകൾ പങ്കുവെയ്ക്കാം.
കേക്കിൻ്റെ മധുരം പോലെ, പുൽക്കൂടിൻ്റെ ലാളിത്യം പോലെ ജീവിതവും മധുരവും ലാളിത്യവും നിറഞ്ഞതുമാകട്ടെ. ഈ ക്രിസ്മസ് ദിനത്തിൽ താങ്കൾക്കും കുടുംബത്തിനും ഹൃദയത്തിൽ നിന്നും നേരുന്നു, ചാനൽ ആർ.ബി വാർത്തയുടെ സ്നേഹം നിറഞ്ഞ ആശംസകൾ..!
Report: Peethambaran Kuttikol
