ഭാവിയില്‍ കാസര്‍കോടിൻ്റെ ചരിത്രമെഴുതുമ്പോള്‍ ബേക്കല്‍ ഫെസ്റ്റ് മാറ്റി നിര്‍ത്തിയാല്‍ അപൂര്‍ണമായിരിക്കും : എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

  • Post category:local news
  • Reading time:1 min read
You are currently viewing ഭാവിയില്‍ കാസര്‍കോടിൻ്റെ ചരിത്രമെഴുതുമ്പോള്‍ ബേക്കല്‍ ഫെസ്റ്റ് മാറ്റി നിര്‍ത്തിയാല്‍ അപൂര്‍ണമായിരിക്കും : എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോടിൻ്റെ ചരിത്രത്തിലെ അവിഭാജ്യ ഘടകമായി ബേക്കല്‍ ഫെസ്റ്റ് മാറിയെന്നും ഭാവിയില്‍ കാസര്‍കോടിൻ്റെ ചരിത്രമെഴുതുമ്പോള്‍ ബേക്കല്‍ ഫെസ്റ്റ് മാറ്റി നിര്‍ത്തിയാല്‍ അപൂര്‍ണമായിരിക്കുമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാസര്‍കോടിനും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ബേക്കല്‍ ഫെസ്റ്റിലൂടെ തെളിയിച്ചു. ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണില്‍ പുതിയൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കുകയാണ്. അസാധ്യമെന്നത് കാസര്‍കോടിൻ്റെ നിഘണ്ടുവില്‍ ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ജനങ്ങള്‍ക്കിടയിലുള്ള ഐക്യം, സൗഹാര്‍ദം , മൈത്രി എന്നിവ ഊട്ടിയുറപ്പിക്കാന്‍ ഫെസ്റ്റിന് തുടക്കത്തില്‍ തന്നെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. മഞ്ചേരി എന്‍.എസ്.എസ് കോളേജിലെ അസി.പ്രൊഫസര്‍ ഡോ.ഹരിപ്രിയ പ്രഭാഷണം നടത്തി. ഡോ.വി.പി.പി.മുസ്തഫ മുഖ്യാതിഥിയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സംസാരിച്ചു. ചെയര്‍മാന്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉപഹാരം നല്‍കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹക്കീം കുന്നില്‍ സ്വാഗതവും പി.എച്ച്.ഹനീഫ നന്ദിയും പറഞ്ഞു.

0Shares