കഥയറിയാതെ ആടുന്നത് തെറ്റായ പൊതുബോധനിര്‍മിതിക്കാവരുത്; മഞ്ജു വാര്യര്‍ അഭിനയിച്ച പരസ്യത്തിനെതിരെ മലയോര ജനത

  • Post category:entertainment
  • Reading time:1 min read
You are currently viewing കഥയറിയാതെ ആടുന്നത് തെറ്റായ പൊതുബോധനിര്‍മിതിക്കാവരുത്;  മഞ്ജു വാര്യര്‍ അഭിനയിച്ച പരസ്യത്തിനെതിരെ  മലയോര ജനത

കേരള വനം വന്യജീവി വകുപ്പിന് വേണ്ടി മഞ്ജു വാര്യര്‍ അഭിനയിച്ച പരസ്യത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മലയോര ജനത. കേരള വനം വന്യജീവി വകുപ്പ് തങ്ങളുടെ യുട്യൂബ് ചാനലില്‍ ഈ മാസം 19നായിരുന്നു വനസംരക്ഷണവുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവച്ചത്.

നമ്മുടെ കാലാവസ്ഥയില്‍ വലിയ മാറ്റം വന്നിരിക്കുന്നുവെന്നും കാലാവസ്ഥ വ്യതിയാനം ഒരു പരിധിവരെ ചെറുക്കാന്‍ നഷ്ടപ്പെട്ട സ്വാഭാവിക വനങ്ങള്‍ നമുക്ക് തിരിച്ച് പിടിക്കേണ്ടതുണ്ടെന്നുമാണ് മഞ്ജു ആഹ്വാനം ചെയ്യുന്നത്. സ്വാഭാവിക വനം തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത മഞ്ജു വാര്യരുടെ വിഡിയോയ്ക്ക് എതിരെയാണ് കിഫ(കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേര്‍സ് അസോസിയേഷന്‍) ഉള്‍പ്പടേയുള്ള മലയോര മേഖലയിലെ സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്.

സ്വാഭാവിക വനം എന്നെഴുതിയ പ്ലക്കാര്‍ഡ് തല തിരിച്ചുപിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം അറിയിച്ചത്. കഥയറിയാതെ ആടുന്നത് തെറ്റായ പൊതുബോധനിര്‍മിതിക്കാവരുതെന്നും മഞ്ജു വാര്യരോടായി കിഫ പറയുന്നു. 1 മിനിറ്റും 9 സെക്കന്‍ഡുമുള്ള വിഡിയോയില്‍ മഞ്ജു പറയുന്ന ചില കാര്യങ്ങളോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ ചില കാര്യങ്ങളോടുള്ള ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്നും കിഫ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധി വരെ ചെറുക്കാന്‍ വനങ്ങള്‍ക്കു കഴിയും, സ്വാഭാവിക വനം തിരിച്ചു പിടിക്കണം എന്നിങ്ങനെ പൊതുസമൂഹത്തോട് മഞ്ജു പറയുന്ന കാര്യങ്ങളിലാണ് സംഘടനകളില്‍നിന്ന് എതിര്‍പ്പുണ്ടായത്.

0Shares