
ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി വിസകള്‍ ഇന്ത്യക്കാര്‍ക്കായി അനുവദിച്ച് അമേരിക്ക. 2022ല്‍ ഇതുവരെ 82,000 വിദ്യാര്‍ഥി വിസകളാണ് ഇന്ത്യയിലെ യു.എസ് വിദേശകാര്യ പ്രതിനിധി മന്ത്രാലയം അനുവദിച്ചത്. ഇതോടെ അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ 20 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളായി.
ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന വിദേശ രാജ്യം അമേരിക്ക ആണെന്ന് വിദ്യാഭ്യാസ വിസയ്ക്കായിട്ടുള്ള അപേക്ഷകളുടെ എണ്ണത്തില്‍ നിന്ന് വ്യക്തമാണെന്ന് യു.എസ് എംബസി അധികൃതര്‍ പറഞ്ഞു.ഇരു രാജ്യങ്ങള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നല്‍കുന്ന സംഭാവന വലുതാണ്. അമേരിക്കയില്‍ സമകാലികർക്കൊപ്പം നിന്ന് കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആഗോള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും പാട്രിഷ്യ ലാസിന വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരം, 2020-2021 അധ്യയന വര്‍ഷത്തില്‍ 1,67,582 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്.വിദേശ വിദ്യാര്‍ഥികള്‍ക്കായി വാതിലുകള്‍ തുറന്നിടുക എന്നുള്ളത് സര്‍ക്കാരിന്‍റെ നയമാണെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു. വിദേശ വിദ്യാര്‍ഥികള്‍ക്ക് യു.എസില്‍ മികച്ച അവസരങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
