
നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുചരിത്രമെഴുതി ഹെക്കാനി ജെക്കാലു. ചരിത്രത്തിലാദ്യമായി നാഗാലാൻഡ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത എന്ന നേട്ടമാണ് ഹെക്കാനി സ്വന്തമാക്കിയിരിക്കുന്നത്. എന്‍.ഡി.പി.പി സ്ഥാനാര്‍ഥിയായിട്ടാണ് ഹെക്കാനി മത്സരിച്ചത്. 1963ല്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരു വനിത പോലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

എൻ.ഡി.പി.പിയുടെ മറ്റൊരു വനിതാ സ്ഥാനാർഥിയായ സര്‍ഹൗത്യൂനോ ക്രൂസെ ലീഡ് ചെയ്യുകയാണ്. വോട്ടര്‍മാരില്‍ പകുതിയോളം സ്ത്രീകളുള്ള നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പിൽ മത്സരിച്ച 184 സ്ഥാനാര്‍ത്ഥികളില്‍ ആകെ നാല് വനിതകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
